|    Aug 18 Fri, 2017 9:54 pm
FLASH NEWS

അമിത ജോലിഭാരം : നഴ്‌സിങ് അസിസ്റ്റന്റുമാര്‍ സമരത്തിനൊരുങ്ങുന്നു

Published : 8th August 2017 | Posted By: fsq

 

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ അമിത ജോലിഭാരം മൂലം വിഷമിക്കുന്ന നഴ്‌സിങ് അസിസ്റ്റന്റുമാര്‍ പണിമുടക്കിന് ഒരുങ്ങുന്നു. 13 നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ ഇപ്പോള്‍ ആകെയുള്ളത് നാലു പേരാണ്. ആയിരത്തോളം രോഗികളാണ് ഇപ്പോള്‍ ദിവസവും ആശുപത്രിയിലെത്തുന്നത്. പനിയും മഴക്കാല രോഗങ്ങളും മൂലം രോഗികളുടെ തിരക്ക് നിയന്ത്രണാതീതമായി വര്‍ധിച്ചെങ്കിലും ജീവനക്കാരുടെ കുറവ് പരിഹരിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. രോഗികള്‍ക്ക് വേണ്ടത്ര സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവും പതിവാണ്. അമിത ജോലിഭാരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കും. പരിഹാരമായില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക