|    Jan 19 Thu, 2017 5:51 am
FLASH NEWS

അമിത് ഷാ രാജ്യദ്രോഹി,ഹര്‍ദിക് പട്ടേല്‍ രാജ്യസ്‌നേഹി: കെജരിവാള്‍

Published : 17th October 2016 | Posted By: mi.ptk

arvind-kejriwal-4

അഹമ്മദാബാദ്:  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വിമര്‍ശിച്ചും പട്ടേല്‍ സംവരണ നേതാവ് ഹര്‍ദിക് പട്ടേലിനെ അനുകൂലിച്ചും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അമിത് ഷാ രാജ്യദ്രോഹിയാണെന്നും ഹര്‍ദിക് പട്ടേല്‍ രാജ്യസ്‌നേഹിയാണെന്നും കെജരിവാള്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ പാട്ടിദാര്‍ സമുദായത്തെ വേട്ടയാടുകയാണെന്നും അവര്‍ ഭീകരവാദികളല്ലെന്നും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും കെജരിവാള്‍ പറഞ്ഞു. പോലീസ് ആക്രമണത്തില്‍ പാട്ടിദാര്‍ സമുദായത്തില്‍പെട്ട 14 യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നു പറഞ്ഞ കെജരിവാള്‍ ഹര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഭാര്യ ഭര്‍ത്താവിനെപോലെയാണ്. രണ്ട് പേരും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയും കോണ്‍ഗ്രസും ഇല്ലാത്ത നിയമസഭയായിരിക്കും ഉണ്ടാവുകയെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 253 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക