|    Aug 17 Fri, 2018 9:27 am
Home   >  National   >  

അമിത് ഷാ ഗോ ബാക്ക്; പശ്ചിമബംഗാളില്‍ പോസ്റ്ററുകള്‍ നിറയുന്നു

Published : 11th August 2018 | Posted By: afsal aph

പശ്ചിമ ബംഗാളില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ഗോ ബാക്ക് വിളികളുമായി നഗരത്തില്‍ പോസ്റ്റര്‍ പ്രചരണം വ്യാപകം. കൊല്‍ക്കത്തയില്‍ റാലിക്കെത്തുന്ന അമിത് ഷാ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് നഗരങ്ങളില്‍ നിറയുന്നത്. പൗരത്വ വിഷയത്തില്‍ ബംഗാളിനെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പോസ്റ്ററുകളിലുണ്ട്.
നേരത്തെ അമിത് ഷായുടെ റാലിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നുവെന്ന് ബിജെപി ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ റാലിക്കായി അപേക്ഷ നല്‍കിയപ്പോള്‍ തന്നെ അനുമതി കൊടുത്തിരുന്നുവെന്ന് പിന്നീട് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമായാണ് റാലിക്ക് അനുമതി നിഷേധിച്ചുവെന്ന് ബിജെപി ആരോപണമെന്നും റാലിക്ക് മാധ്യമ ശ്രദ്ധേ നേടുന്നതിനു വേണ്ടിയുള്ള കുപ്രചരണമാണ് ഇതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss