|    Dec 11 Tue, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അമിത് ഷായ്ക്ക് കേരളത്തില്‍ ഇടം നല്‍കിയത് പിണറായി: ഷാനിമോള്‍ ഉസ്മാന്‍

Published : 21st November 2018 | Posted By: kasim kzm

വടകര: ഇതുവരെ തുറക്കാത്ത കണ്ണൂര്‍ എയര്‍പോട്ടിലെ ആദ്യ യാത്രക്കാരാനാവന്‍ തുറന്നുകൊടുത്ത് അമിത് ഷായെ മഹാനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷവും പിണറായി സര്‍ക്കാരുമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിഗം ഷാനിമോള്‍ ഉസ്മാന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാര സംഘടനകളും സിപിഎമ്മും ഒത്തുകളിക്കുകയാണ്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രികോടതിയില്‍ ഹരജി കൊടുത്ത നാല് വനിതകള്‍ സംഘപരിവാര അനുഭാവികളാണെന്നും അവര്‍ ആരോപിച്ചു.
വില്യാപ്പള്ളിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി പി വിശ്വനാഥന്‍ നയിച്ച മൂന്ന് ദിവസങ്ങളായി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമലയില്‍ കേരള പോലിസിലെ ഐജിയുടെ പദവി നല്‍കി വല്‍സന്‍ തില്ലങ്കേരിയെക്കൊണ്ട് വനിതാ പോലിസുകാരുടെ ജനനത്തിയതി പരിശോധിക്കാന്‍ അവസരം നല്‍കിയ പോലിസ് നാണംകെടുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പി എം സുരേഷ് ബാബു, അഡ്വ. ഐ മൂസ, അച്യുതന്‍ പുതിയടുത്ത്, കാവില്‍ രാധാകൃഷ്ണന്‍, സി പി വിശ്വനാഥന്‍, പ്രമോദ് കക്കട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss