|    Jul 20 Fri, 2018 8:20 am
FLASH NEWS
Home   >  National   >  

അമിത് ഷായ്ക്കും ബംഗാളില്‍ വേദി നിഷേധിച്ചു

Published : 7th September 2017 | Posted By: shadina sdna

കൊല്‍ക്കത്ത: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ബംഗാളില്‍ വേദി നിഷേധിച്ച് മംമ്ത സര്‍ക്കാര്‍. ഈ മാസം 11 മുതല്‍ 13 വരെയാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ നടത്താനിരുന്നു പരിപാടിക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നിയന്ത്രണത്തിലാണ് സ്റ്റേഡിയം. ബിജെപി പ്രവര്‍ത്തകരോട് ദുര്‍ഗാപൂജയ്ക്കല്ലാതെ  ഓഡിറ്റോറിയം ഒഴിവില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന പരിപാടിക്കും സര്‍ക്കാര്‍ വേദി നിഷേധിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss