|    Jul 23 Sun, 2017 10:23 am
Home   >  National   >  

അമിത് ഷായ്ക്കും ദയാശങ്കര്‍ സിംഗിനുമെതിരെ കേസെടുക്കണം: ബീഹാര്‍ കോടതി

Published : 22nd July 2016 | Posted By: mi.ptk

amithsha-daya-sankar

പട്‌ന: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ദയാശങ്കര്‍ സിംഗിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ബീഹാര്‍ കോടതി. ബിഎസ്പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ആര്‍ജെഡി നേതാവ് ബലിന്ദര്‍ ദാസിന്റെ പരാതിയിലാണ് സിജെഎം കോടതി ഉത്തരവിട്ടത്.
എന്നാല്‍ തന്നെയും തന്റെ മകളെയും ബിഎസ്പി അധ്യക്ഷ മായാവതി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ദയാശങ്കറിന്റെ ഭാര്യ സ്വാതി സിംഗിന്റെ പരാതിയില്‍ മായാവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക