|    Jan 22 Sun, 2017 11:39 am
FLASH NEWS

അമിത് ഷായുമായി ജോസ് കെ മാണി ചര്‍ച്ച നടത്തി: ആന്റണി രാജു

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ഡിഎയിലേക്കു പോവുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ജോസ് കെ മാണി ചര്‍ച്ചനടത്തിയതായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ ലക്ഷ്യം എന്‍ഡിഎയും അതുവഴി ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനവുമാണ്. ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ മധ്യസ്ഥതയിലാണ് ജോസ് കെ മാണിയും അമിത് ഷായും ചര്‍ച്ചനടത്തിയത്. മകന്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കി സഖ്യത്തിനായിരുന്നു മാണിയുടെ നീക്കം. ഈ വര്‍ഷമാദ്യം ഡല്‍ഹിയിലാണു ചര്‍ച്ച നടന്നത്. പിന്നീട് പലതവണ തുടര്‍ചര്‍ച്ചകള്‍ നടന്നു. കൂടാതെ ചര്‍ച്ചകളിലും മറ്റും ബിജെപിയോട് മൃദുസമീപനം പുലര്‍ത്തണമെന്നും  മാണി നിര്‍ദേശിച്ചിരുന്നു. മാണിയുടെ പ്രസ്താവനകളില്‍ ഈ മൃദുസമീപനം ഉണ്ടായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.
യുഡിഎഫില്‍ നിന്നു പോവാന്‍ ഒരു കാരണമായി ബാര്‍ കോഴ ഗൂഢാലോചന ഉന്നയിക്കുന്നുവെന്നേയുള്ളൂ. ഗൂഢാലോചനയുടെ പേരില്‍ പുറത്തുപോവണമെങ്കില്‍ കേസ് വന്നപ്പോഴായിരുന്നു പോവേണ്ടിയിരുന്നത്. ബാര്‍ കോഴ കേസിന്റെ പിന്നിലെ ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം രമേശ് ചെന്നിത്തലയല്ല, അതിലും വലിയൊരു നേതാവാണ്. പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ടില്‍ ഗൂഢാലോചന നടത്തിയ ഒന്നിലേറെ നേതാക്കളുടെ പേരുണ്ട്. റിപോര്‍ട്ട് പുറത്തുവന്നാല്‍ യുഡിഎഫ് ശിഥിലമാവും. മാണി എന്‍ഡിഎയിലേക്കു പോയാല്‍ കേരളാ കോണ്‍ഗ്രസ് പിളരുമെന്നും ആന്റണി രാജു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക