|    Aug 21 Mon, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അമിത് ഷായുടെ ശ്രമം കോര്‍പറേറ്റ് പണം കേരളത്തില്‍ ഒഴുക്കല്‍ : കോടിയേരി

Published : 4th June 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം കോര്‍പറേറ്റുകളില്‍ നിന്നു പിരിക്കുന്ന പണം കേരളത്തില്‍ ഒഴുക്കി എന്‍ഡിഎക്ക് അടിത്തറ പാവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെ ഈ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ വന്ന് എഴുപതിലധികം സീറ്റുകള്‍ നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോയ ആളാണ്. ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് പറയാനാണെന്നും കോടിയേരി പരിഹസിച്ചു. കോര്‍പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തില്‍ ഒഴുക്കി സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബിജെപിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ന്യൂനപക്ഷ വിഭാഗങ്ങളെ എന്‍ഡിഎയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാന്‍ കോര്‍പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. കോര്‍പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തില്‍ ഒഴുക്കാനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്ന കാര്യത്തില്‍ ജനങ്ങള്‍ മറുപടി ആഗ്രഹിക്കുന്നുണ്ടെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക