|    Oct 19 Thu, 2017 7:29 am
FLASH NEWS
Home   >  Kerala   >  

അമിത് ഷായുടെ യാത്ര ആട് ഇലകടിക്കുന്നത് പോലെ: കോടിയേരി

Published : 3rd October 2017 | Posted By: shadina sdna


തിരുവനന്തപുരം: കേരളത്തില്‍ അമിത് ഷാ നടത്തുന്ന ജനരക്ഷാ യാത്ര ആട് ഇല കടിക്കുന്നതുപോലെയാണെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിടത്തു നിന്ന് ഇലകടിച്ചു തിന്ന് മറ്റൊരിടത്ത് പോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതിയെന്നും കോടിയേരി പറഞ്ഞു. പയ്യന്നൂരില്‍ നിന്ന് പിലാത്തറവരെ നടന്നിട്ട് പിറ്റേന്ന് വിശ്രമം. അവിടെ നിന്ന് പിണറായി വഴി തലശേരിയിലേക്ക് നടത്തം. വീണ്ടും രണ്ട് ദിവസം വിശ്രമം. ഇങ്ങനെ ആട് ഇല കടിക്കുന്നതു പോലെയാണ് അമിത് ഷായുടെ യാത്രയെന്ന് കോടിയേരി പരിഹസിച്ചു. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിച്ചതിലൂടെയാണ് അമിത് ഷാ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തില്‍ കലാപം സൃഷ്ടിക്കുകയാണ് അമിത് ഷായുടെയും ബിജെപിയുടെയും ലക്ഷ്യമെന്നും എന്നാല്‍ ഇത് ഇവിടെ വിലപ്പോവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം ജിഹാദികളുടെ നാടാണെന്നത് തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക