|    Aug 17 Fri, 2018 6:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അമിത് ഷായുടെ അതിമോഹം കേരളത്തില്‍ നടക്കില്ലെന്ന്

Published : 5th June 2017 | Posted By: fsq

 

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും പിന്തുണ നേടി കേരളം പിടിക്കാമെന്ന അമിത് ഷായുടെ അതിമോഹം നടക്കാന്‍ പോവുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംഘപരിവാരത്തിന്റെ വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതെങ്ങനെയാണെന്നും എത്ര നീലച്ചായത്തില്‍ മുങ്ങിയാലും കുറുക്കന്റെ സ്വഭാവം സന്ദര്‍ഭാനുസരണം വെളിപ്പെടുമെന്ന് നല്ലപോലെ അറിയാവുന്നവരാണ് കേരളത്തിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.  കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം കേരളാ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പറയുന്ന അമിത് ഷാ ആദ്യം സ്വന്തം നേതാവ് മോദിയോട് ഗുജറാത്തിലെ കൂട്ടക്കൊലകളുടെയും വംശഹത്യയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടണം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെത്തി ജനതയെ ഭിന്നിപ്പിച്ചകറ്റിയ അമിത് ഷായുടെ തന്ത്രങ്ങളെ കേരള ജനത തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss