|    Nov 20 Tue, 2018 8:58 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അമിത്ഷാ സന്ദര്‍ശനം കലാപത്തിനുള്ള കോപ്പുകൂട്ടല്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 1st November 2018 | Posted By: AAK
ദമ്മാം: അമിത്ഷായുടെ കേരള സന്ദര്‍ശനം ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപത്തിനുള്ള ഒരുക്കമാണോയെന്ന് സംശയിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി അധ്യക്ഷന്‍ സംസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയ ശേഷം ഇതര സംസ്ഥാനങ്ങളിലും ശബരിമലയുടെ പേരില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത് ഗൂഢോലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭരണത്തിലേറാന്‍ എന്ത് നെറികെട്ട വര്‍ഗീയ കളികള്‍ക്കും ബിജെപിയും ആര്‍എസ്എസ്സും തുനിയുമെന്നത് ചരിത്രം സാക്ഷിയാണ്. ഉത്തരേന്ത്യ കൈവിട്ടു പോകുംമുമ്പ് വര്‍ഗീയതയിളക്കി ദക്ഷിണേന്ത്യ പിടിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ മുതലെടുപ്പ് രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും ഫോറം ഓര്‍മിപ്പിച്ചു. പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ച യോഗം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റിയംഗം ഫാറൂഖ് വവ്വാക്കാവ് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി റിപോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സലിം മുഞ്ചക്കല്‍ നേതൃത്വ നല്‍കിയ ചര്‍ച്ചയില്‍ സെക്രട്ടറിമാരായ അന്‍സാര്‍ കോട്ടയം, അബ്ദുന്നാസിര്‍ ഒടുങ്ങാട്ട്, നിര്‍വ്വാഹകസമിതിയംഗങ്ങളായ റഹീം വടകര, സുബൈര്‍ നാറാത്ത്, ശിഹാബ് മൗലവി, കുഞ്ഞിക്കോയ താനൂര്‍, അഹമ്മദ് കുഞ്ഞി, മുഹമ്മദ് താനൂര്‍, അന്‍സാര്‍ പാലക്കാട്, മന്‍സൂര്‍ ആലംകോട്, ഷാഫി വെട്ടം, യൂനുസ്, ഷറഫുദ്ദീന്‍ സംസാരിച്ചു.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss