|    Jul 18 Wed, 2018 8:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അമിത്ഷാ റോഡ് ഷോ നടത്തേണ്ടത് യുപിയില്‍ : കോടിയേരി

Published : 28th September 2017 | Posted By: fsq

 

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ജനരക്ഷാ യാത്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ജനങ്ങള്‍ക്ക് രക്ഷയില്ലാത്തതെന്നും അവിടെ റോഡ് ഷോ നടത്തുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണ്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഉള്‍പ്പെടെയുള്ള ഔദ്യോഗികരേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. രണ്ടുമാസത്തിനുള്ളി ല്‍ യുപിയില്‍ മാത്രം 240 കൊലപാതകങ്ങളാണ് അരങ്ങേറിയത്. കേരളത്തിലും സംഘപരിവാരം അക്രമം നടത്തുന്നു. ഇവിടെ ആര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. ആരുടെയും സഞ്ചാരം തടഞ്ഞിട്ടുമില്ല. സിപിഎം കേന്ദ്രങ്ങളില്‍ റോഡ് ഷോ നടത്തുകയാണ് ഇവരുടെ ലക്ഷ്യം.  ദേശീയതല പരിപാടികളുടെ ശ്രദ്ധാകേന്ദ്രമായി കേരളത്തെ മാറ്റാനാണ് സംഘപരിവാരത്തിന്റെ ശ്രമം. അമിത്ഷായും സംഘവും കേരളം സന്ദര്‍ശിക്കട്ടെ. സംസ്ഥാനത്തെക്കുറിച്ചുള്ള അവരുടെ അജ്ഞത മാറാന്‍ ഉപകരിക്കുമെങ്കില്‍ അതാവും നല്ലതെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാത്ത സ്ഥിതിക്ക് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റക്കേസില്‍ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയതിന് ശേഷം പ്രതികരിക്കാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss