|    Mar 25 Sat, 2017 7:29 am
FLASH NEWS

അമിത്ഷായ്ക്ക് കരിപ്പൂരില്‍ സ്വീകരണം; പ്രധാന മന്ത്രി നാളെ എത്തും

Published : 23rd September 2016 | Posted By: SMR

കൊണ്ടോട്ടി: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗ ണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കരിപ്പൂ ര്‍ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. രാവിലെ 11.20 ന് മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍ വിമാനത്തിലാണ് അമിത്ഷാ, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ദേശീയ ജന. സെക്രട്ടറി ശ്രീകാന്ത് ശര്‍മ തുടങ്ങിയവരടങ്ങിയ സംഘം കരിപ്പൂരിലെത്തിയത്. ദേശീയ നേതാക്കളെത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, പി കൃഷ്ണദാസ്, എം ടി രമേശ്, വി വി രമേഷ്, എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും 100കണക്കിനു പ്രവര്‍ത്തകരും കരിപ്പൂരിലെത്തിയിരുന്നു. ടെര്‍മിനലിനു മുമ്പിലൊരുക്കിയ പന്തലില്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്താണ് അദ്ദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്കു പോയത്.
രാത്രി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കരിപ്പൂരിലെത്തി. ദേശീയ കൗ ണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകീട്ട് മൂന്നരയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തും. പിന്നീട് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്ക് പോവും. മടക്കം 25നു വൈകീട്ട് 5.30ന് കരിപ്പൂര്‍ വഴിയാണ്. കരിപ്പൂരിലെ സുരക്ഷ ഇതിനെത്തുടര്‍ന്ന് എസ്പിജി ഏറ്റെടുത്തു.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക