|    Oct 22 Mon, 2018 1:15 pm
FLASH NEWS

അമിത്ഷായുടെ സുരക്ഷ : കരിമ്പൂച്ചകള്‍ ഇന്നെത്തും

Published : 27th September 2017 | Posted By: fsq

 

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ബ്ലാക്ക് കാറ്റ് സുരക്ഷാ ഉദ്യോഗസ്ഥ ര്‍ ഇന്നു ജില്ലയിലെത്തും. ദേശീയപാതയിലെ പ്രധാന പ്രദേശങ്ങള്‍ ഇന്നുമുതല്‍ ഇവരുടെ നിരീക്ഷണത്തിലായിരിക്കും. ദ്രുതകര്‍മ സേനയും സംസ്ഥാന പോലിസും അകമ്പടി സേവിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷാക്ക് സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിവരുന്നത്. ഇതുപ്രകാരം അര്‍ധസൈനിക വിഭാഗത്തിലെ 25 സിആര്‍പിഎഫ് കമാന്റോകള്‍ ഷാക്കൊപ്പമുണ്ട്. ഒക്‌ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്ന് തുടങ്ങുന്ന ജനരക്ഷാ യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss