|    Nov 16 Fri, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അമിത്ഷായുടെ വരവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍: മുഖ്യമന്ത്രി

Published : 30th October 2018 | Posted By: kasim kzm

കൊച്ചി: അമിത്ഷായുടെ വാക്കുകേട്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അനുഭവിക്കുമെന്നും ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാരം മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കാനാണ് അമിത്ഷായുടെ വരവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിത്ഷായുടെ വാക്കുകേട്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ മുതലെടുക്കാനാണ് അമിത്ഷായുടെ വരവ്. എന്നാല്‍, കേരളത്തിന്റെ മണ്ണില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ക്കു സാധ്യതയില്ലെന്ന് ബിജെപിയും അമിത്ഷാ യും മനസ്സിലാക്കണം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ താഴേയിറക്കിയിട്ടുണ്ടാവും. കേരളത്തില്‍ അത്തരം നീ ക്കങ്ങള്‍ നടക്കില്ലെന്ന് ബിജെപിയും അമിത്ഷായും തിരിച്ചറിയണം-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളെ പോലിസ് അറസ്റ്റ് ചെയ്യുന്നുവെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിയമവാഴ്ച തടസ്സപ്പെടുത്തുന്നവര്‍ ആരായാലും അറസ്റ്റിലാവും. അവിടെ ജാതിക്കോ മതത്തി നോ സ്ഥാനമില്ല. സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്നതിലൂടെ സമൂഹത്തിനെ പിന്നോട്ടടിക്കുന്നതിനാണു ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, കേരളം അക്കൂട്ടര്‍ക്ക് സ്ഥാനം നല്‍കില്ല. കോ ണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വം ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. എ ന്നാ ല്‍, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ല. പലകാര്യത്തിലുമെന്നപോലെ ശബരിമല വിഷയത്തിലും മനസ്സുകൊണ്ട് കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ്. കേരളത്തിലും അത്തരം നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ദേശീയരാഷ്ട്രീയത്തിലെന്നപോലെ സ്വയം നാശത്തിലേക്കാവും കോ ണ്‍ഗ്രസ് പോവുകയെന്നും മുഖ്യമന്ത്രി കൂട്ടച്ചേര്‍ത്തു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എ ന്നാല്‍, അക്രമത്തിലൂടെ ചിലര്‍ ഭരണഘടനയെ തന്നെയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. നിയമവാഴ്ച ഉറപ്പാക്കുകതന്നെ ചെയ്യും. ശാന്തിയും സമാധാനവും പുലരേണ്ട സ്ഥലമാണ് ശബരിമല യെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്നവര്‍ മന സ്സിലാക്കണം.
ശബരിമല സമരത്തിന് നേ തൃത്വം കൊടുത്തവ രില്‍ ഒരാള്‍ സന്നിധാനത്ത് രക്തമോ മൂത്ര മോ വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുമെ ന്നു പറഞ്ഞു. രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ തയ്യാറാവി ല്ല. മൂത്രമൊഴിക്കാന്‍ തന്നെയാ വും പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിനെ ക്കുറിച്ച് വിശദമായി പഠിച്ച് റി പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ക മ്മിറ്റിയെ സര്‍ക്കാര്‍ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രുന്ന ടി കെ എ നായരുടെ നേ തൃത്വത്തിലുള്ള ഈ സമിതി റി പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ നല്‍ കും. ഇതു നടപ്പാക്കുന്നതോടെ ശബരിമലയിലും മറ്റ് അനുബന്ധ കേന്ദ്രങ്ങളിലും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കുമെ ന്നും അദ്ദേഹം അറിയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss