|    Jan 24 Wed, 2018 5:37 am
FLASH NEWS
Home   >  National   >  

അമിത്ഷായുടെ പ്രസംഗവേദിയില്‍ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം

Published : 2nd October 2017 | Posted By: shadina sdna


അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബിജെപിയുടെ ‘ഗൗരവ് യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന പട്ടേല്‍ യുവാക്കള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപി ‘ഗൗരവ് യാത്ര’ സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് യാത്ര നടത്തുന്നത്.
അതേസമയം യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിക്കുകയാണെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും അമിത് ഷായുടെ റാലിക്ക് നേരെ പട്ടേല്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day