|    Dec 10 Mon, 2018 4:11 am
FLASH NEWS
Home   >  National   >  

അമിത്ഷാക്ക് നേരെ ടിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം;വാഹനത്തിന്റെ ചില്ല് തകര്‍ത്തു

Published : 11th May 2018 | Posted By: mi.ptk

ഹൈദരാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നേരെ തെലുങ്ക്‌ദേശം പാര്‍ട്ടി (ടിഡിപി)പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ വെങ്കടേശ്വര ക്ഷേത്രത്തിലെത്തിയ അമിത്ഷാക്ക് നേരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കുക, അമിത് ഷാ തിരിച്ച് പോകുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.അമിത്ഷായുടെ വാഹന വ്യൂഹം പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു കാറിന്റെ ചില്ല് തകര്‍ത്തു.  ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് അമിത് ഷായും സംഘവും പുറത്തിറങ്ങിയപ്പോഴാണ് ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പിന്നീട് തിരുപതിയിലേക്ക് പുറപ്പെട്ട് അമിത് ഷായെ വഴിയില്‍ വെച്ച് പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് തിരുമലയില്‍ ബിജെപി-ടിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss