|    Nov 16 Fri, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അമിത്ഷാക്കെതിരേ കൊല്‍ക്കത്തയില്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി

Published : 12th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാെക്കതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എന്‍എസ്‌സി ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷാക്കുമെതിരേ മുദ്രാവാക്യം മുഴക്കി. തെരുവില്‍ മോട്ടോര്‍ സൈക്കിളുകള്‍ നിരത്തി അമിത്ഷായുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് നീക്കം ചെയ്തു.
സംസ്ഥാനത്ത് ബിജെപിയുടെ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗിയ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവര്‍ ഷായെ സ്വീകരിച്ചു. അസമിലെ ദേശീയ പൗരത്വ പട്ടികയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എതിര്‍ക്കാന്‍ കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് അദ്ദേഹം ബിജെപി റാലിയില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെയും അഴിമതിയെയും സംസ്ഥാന സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss