|    Jan 24 Wed, 2018 4:43 am
FLASH NEWS
Home   >  National   >  

അമിത്ഷാക്കെതിരെ പ്രതിഷേധിച്ചവരെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

Published : 4th October 2017 | Posted By: shadina sdna


ഗുജറാത്ത്: ഗുജറാത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ പരിപാടിയില്‍ പ്രതിഷേധിച്ച യുവാക്കളെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിചതച്ചു. ജയ് സര്‍ദാര്‍ എന്നും ജനറല്‍ ഡയര്‍ ഗോ ബാക്ക് എന്നും വിളിച്ച് പ്രതിഷേധിച്ചവരെയാണ് ബിജെപിപ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ആനന്ദ് ജില്ലയിലെ കരംസാദില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിജെപി സംഘടിപ്പിച്ച ഗൗരവ് യാത്രയുടെ ഉദ്ഘാടനത്തിനിടെ അമിത്ഷാക്കെതിരെ രോഷം പ്രകടിപ്പിച്ച പട്ട്യാദാര്‍ സമുദായക്കാരെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എംപിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചവരെ തിരഞ്ഞുപിടിച്ച് പ്രാദേശിക ബിജെപി നേതാക്കള്‍ മര്‍ദിക്കുകയായിരുന്നു. ആനന്ദിലെ ബിജെപി എംപി ദിലീപ് മണിഭായ് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. പോലിസിന്റെ കൈയില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day