|    Mar 23 Thu, 2017 3:49 am
FLASH NEWS

അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കാന്‍ മോഡിയ്ക്കു പദ്ധതിയുണ്ടെന്ന് അമര്‍സിങ്

Published : 31st March 2016 | Posted By: G.A.G

bachan-new

ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങിന്റെ വെളിപ്പെടുത്തല്‍. ബച്ചന്റെ ഉറ്റസുഹൃത്തായ അമര്‍സിങ് സീ ന്യൂസിന്  നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവിലെ രാഷ്ട്രപതിയായ പ്രണാബ് മുഖര്‍ജിഅടുത്തവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഗുജറാത്ത്് മുഖ്യമന്ത്രിയായിക്കു്‌മ്പോള്‍ മോഡിയെ അമിതാഭ് ബച്ചനുമായി പരിചയപ്പെടുത്തിയത്്് താനാണെന്നും ഇതിനുശേഷമാണ് ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായതെന്നും അമര്‍സിങ് പറയുന്നു.
രാജീവ്ഗാന്ധിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബച്ചന്‍ 1984ല്‍ അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയായിരുന്നു.

(Visited 346 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക