|    Jul 23 Mon, 2018 8:33 pm
FLASH NEWS

അമിതവൈദ്യുതി പ്രവാഹം; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

Published : 18th September 2017 | Posted By: fsq

 

പേരാമ്പ്ര :അമിതവൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം. നിരന്തരമായി ഉണ്ടാവുന്ന ഈ ദുരവസ്ഥ പരിഹരിക്കണമെന്ന അപേക്ഷ ചെവികൊള്ളാത്തതാണ് വീണ്ടും വീണ്ടും അപകടമുണ്ടാവുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പേരാമ്പ്ര സില്‍വര്‍ കോളജിന് സമീപം കണിയാങ്കണ്ടി റസാക്കിന്റെ വീട്ടില്‍ അമിത വൈദ്യുതി പ്രവാഹം കാരണം ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായി. ടിവി, വാഷിംഗ് മെഷീന്‍ മറ്റു ഇലക്ട്രിക്ഉപകരണങ്ങള്‍ പാടെ കത്തിനശിക്കുകയും വീടിന്റെ ചുമര്‍, വാര്‍പ്പ് എന്നിവക്ക് വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തു. അടുക്കളയില്‍ സൂക്ഷിച്ച നിരവധി ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സും, പോലിസും എത്തിയാണ് തീ അണച്ചത്.അമിതമായ വൈദ്യുതി പ്രവാഹം മൂലം ഈ ഭാഗങ്ങളിലെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ക്ക് വന്‍ നാശനഷ്ടത്തിന് കാരണമായിട്ടുണ്ട്. കണിയാം കണ്ടി ഫാത്തിമ, കണിയാം കണ്ടി അനസ്, കുന്നോത്ത് പൊയില്‍ പ്രദീപന്‍ എന്നിവരുടെ വീടിന്റെ ചുമരുകള്‍ക്ക് വിള്ളലും ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വയറിംഗും പാടെ നശിച്ചു.പുക നിറയുകയും വൈദ്യുതി മുടങ്ങുകയും ചെയ്തതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സാധിച്ചിട്ടില്ല. കേടുപാടുകള്‍ സംഭവിച്ച നിരവധി വീടുകള്‍ ഈ പരിസരത്തുണ്ട്.പല വീടുകളിലുളളവരും അവധി ദിവസമായതിനാല്‍ ബന്ധുവീട്ടില്‍ വിരുന്നു പോയതാണ്. ഇവര്‍ തിരിച്ച് എത്തിയാലേ നാശനഷ്ടങ്ങള്‍ വിലയിരുത്താനാവുകയുള്ളു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss