|    Jan 20 Fri, 2017 2:55 am
FLASH NEWS

അമിതവില; ഭക്ഷണശാലയ്ക്ക് എതിരേ അനേ്വഷണത്തിന് ഉത്തരവ്

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: സിനിമാതാരം അനുശ്രീയില്‍നിന്ന് ഒരു കട്ടന്‍ചായക്കും രണ്ട് പഫ്‌സിനും 680 രൂപ ഈടാക്കിയ വിമാനത്താവളത്തിനുള്ളിലെ ലഘുഭക്ഷണശാലയ്‌ക്കെതിരേ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കിച്ചന്‍ റസ്റ്റോറന്റിനെതിരേയാണ് നടപടി. സപ്തംബര്‍ 23ന് രാവിലെ അനുശ്രീയില്‍നിന്നു 680 രൂപ ഈടാക്കിയ സംഭവം വിവാദമായിരുന്നു. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചന്‍ റസ്റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരുമാസത്തിനകം അനേ്വഷണറിപോര്‍ട്ട് സമര്‍പ്പിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക