|    Jun 27 Tue, 2017 5:43 pm
FLASH NEWS

അമിതമായി ഇറക്ക് കൂലി വാങ്ങിയതായി പരാതി

Published : 9th November 2016 | Posted By: SMR

ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയ പെട്ടി ഇറക്കുന്നതിന് ചുമട്ടു തൊഴിലാളികള്‍ അമിതമായ കൂലി ഈടാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസമാണ് മൊബെയില്‍ ഫോണ്‍ സ്ഥാപനങ്ങളില്‍ ക്യാബിന്‍ പണിയുന്നതിനുള്ള സാധനങ്ങള്‍ കൊച്ചിയില്‍ നിന്നും വാഹനത്തില്‍ എത്തിച്ചത്. സ്ഥാപനങ്ങളുടെ തൊട്ട് മുന്‍പ് വരെ വാഹനം എത്തുമായിരുന്നെങ്കിലും കേവലം 153 കിലോയോളം ഭാരമുള്ള സാധനം ഇറക്കുന്നതിന് ഓരോ കടയില്‍ നിന്നും മുവ്വായിരം രൂപ വീതം കൂലിയായി ഈടാക്കുകയായിരുന്നു. ചുമട്ടു തൊളിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രസീതും നല്‍കി. സ്ഥാപന ഉടമകള്‍ പ്രതിഷേധിച്ചെങ്കിലും തൊഴിലാളികള്‍ ഇതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല. പിന്നീട് തൊഴിലാളി ആവശ്യപ്പെട്ട കൂലി നല്‍കാന്‍ ഉടമകള്‍ തയ്യാറാവുകയായിരുന്നു. സാധനം നല്‍കിയ കമ്പനിയില്‍ നിന്നും തുക ഈടാക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍ ഇതിന് തയ്യാറായത്. അമിതമായ കൂലി ഈടാക്കിയതിനെതിരേ സ്ഥാപന ഉടമകള്‍ ശാസ്താംകോട്ട ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക