|    Dec 14 Thu, 2017 3:20 pm
FLASH NEWS

അമിതഭാരം കയറ്റിവരുന്ന ടിപ്പറുകള്‍ സൈ്വര്യജീവിതം കെടുത്തുന്നു

Published : 8th April 2016 | Posted By: SMR

പട്ടിമറ്റം: മൂവാറ്റുപുഴ റോഡില്‍ ടിപ്പര്‍-ടോറസ് ലോറികള്‍ പൊതുജനത്തിന്റെ സൈ്വര്യജീവിതം കെടുത്തുന്നു.
കഴിഞ്ഞദിവസം രാത്രി അമിതലോഡുമായി വന്ന ടോറസിന്റെ ഡോര്‍ തുറന്നു മണ്ണ് വീണ് പട്ടിമറ്റം ടൗണില്‍ ഒരു വലിയ മണ്‍കൂന പ്രത്യക്ഷമായി.
രാത്രിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പോസ്റ്ററും മറ്റ് അനുബന്ധ പരസ്യങ്ങളും ചെയ്യുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കാണുകയും ടിപ്പര്‍ തടഞ്ഞിട്ട് പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്നുവന്ന ടിപ്പറുകള്‍ എല്ലാം തടഞ്ഞിടുകയും വാഹനങ്ങളില്‍ ബിജെപി കൊടി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നത്തുനാട് പോലിസിന്റെ മധ്യസ്ഥതയില്‍ മണ്ണ് കോരി മാറ്റുകയും റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷം വാഹനങ്ങള്‍ പറഞ്ഞുവിട്ടു.
റോഡില്‍ മണ്ണുവീഴാന്‍ ഇടയാക്കിയ വാഹനത്തിന്റെ പേരില്‍ കേസ് എടുക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക