|    Dec 15 Sat, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അമിക്കസ്‌ക്യൂറി സ്ഥാനത്ത് നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒഡീഷയിലെ പുരി ജഗന്നാഥ് ക്ഷേത്ര കേസില്‍ അമിക്കസ്‌ക്യൂറി സ്ഥാനത്തുനിന്ന് ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി. അമിക്കസ്‌ക്യൂറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മമണ്യം നല്‍കിയ കത്ത് സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ട്.
വസ്ത്രധാരണച്ചട്ടങ്ങള്‍ ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മറ്റു മതവിശ്വാസികളെയും ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃണാളിനി പഥി നല്‍കിയ കേസാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പുരി ജഗന്നാഥക്ഷേത്രം സന്ദര്‍ശിക്കാനും കാണിക്ക അര്‍പ്പിക്കാനുമുള്ള അവസരം നിയന്ത്രണങ്ങള്‍ക്കു വിധേയമായി എല്ലാ മതവിശ്വാസികള്‍ക്കും നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജൂലൈയില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, പുരി ക്ഷേത്രത്തില്‍ നടന്ന പോലിസ് അതിക്രമത്തെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പിന്‍മാറ്റം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss