|    May 30 Tue, 2017 11:28 am
FLASH NEWS

അമാനത്തുല്ല ഖാന്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ആം ആദ്മി എംഎല്‍എ അമാനത്തുല്ലാ ഖാന്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ബോര്‍ഡില്‍ അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന പരാതിയില്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അഴിമതിവിരുദ്ധ വിഭാഗം ബോര്‍ഡ് ഓഫിസില്‍ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന ഹജ്ജ്കമ്മറ്റി അംഗം കൂടിയായ അമാനത്തുല്ല മുഖ്യമന്ത്രി കെജ്‌രിവാളിനാണ് രാജിക്കത്തയച്ചത്. തന്റെ സത്യസന്ധതയിലും സേവനത്തിലും ചിലര്‍ അസംതൃപ്തരാണെന്നും തനിക്കും കുടുംബത്തിനുമെതിരേ വ്യാജ ആരോപണങ്ങളാണുന്നയിച്ചതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. ബോര്‍ഡില്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയതെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day