|    Feb 18 Sun, 2018 2:34 pm
FLASH NEWS

അമല്‍ജ്യോതി ഏന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ അകാരണമായി പുറത്താക്കിയെന്ന്

Published : 30th January 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: പരീക്ഷ വൈകിയതിനെതിരെ നവമാധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി ഏന്‍ജിനീയറിങ് കോളജിലെ മാത്യു ഏലിയാസിനെയാണ് ആകാരണമായി മനേജ്‌മെന്റ് പിരിച്ചുവിട്ടതായി ആക്ഷേപം.  മകനെ ടി.സി. വാങ്ങി കൂട്ടികൊണ്ട് പോയില്ലെങ്കില്‍ മകന്റെ ശവ ശരീരം കണേണ്ടി വരുമെന്ന് മനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി  മാതാവിന്റെ വെളിപ്പെടുത്തി. കോട്ടയം നാട്ടകം സ്വദേശി മാത്യു ഏലിയാസ്. 2015ലാണ് ഗവണ്‍മെന്റ് സീറ്റില്‍ യോഗ്യത നേടീയ മാത്യും ഏലിയാസ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീറിങ് കോഴ്‌സില്‍ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കോടെ മാത്യു മുഴുവന്‍ വിഷയങ്ങള്‍ക്കും പാസായി.മൂന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതോടെ ശാസ്ത്ര സര്‍വകലശാല വി സിക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങളിലുടെപ്രതീകരിച്ചു.ഇതിനെ പിന്തുണച്ച് മാത്യു ഏലിയാസും പ്രതീകരിച്ചു. ഇതേ തുടര്‍ന്നാണ്  വിദ്യാര്‍ഥിയെ ടി സി നല്‍കി പറഞ്ഞു വിടാനുള്ള കാരണമെന്ന് പറയപ്പെടുന്നു.  മാത്യുവിന്റെ മാത്രം പ്രശ്മല്ല.ഇത്തരത്തില്‍ നിസാര പ്രശ്‌നത്തിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളെയാണ് അമല്‍ജ്യോതി മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആകാരണമായി പുറത്താക്കിയതോടെ മാത്യുവിന്റെ തുടര്‍ പഠനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ടി സി യില്‍ ഒപ്പിട്ട പ്രിന്‍സിപ്പല്‍ പ്രതീകരിച്ചത്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss