|    Jan 19 Thu, 2017 12:24 pm
FLASH NEWS

അമര്‍നാഥ് യാത്രയ്‌ക്കെതിരായ പോസ്റ്ററുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍: ഗിലാനി

Published : 1st August 2016 | Posted By: SMR

ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്‌ക്കെതിരേ പോസ്റ്റര്‍ വിതരണം നടത്തുന്നത് ഇന്ത്യന്‍ ഏജന്‍സികളാണെന്നു ഹുര്‍രിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനി. തനിക്കോ തന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഹുര്‍രിയത്തിനോ ഇതില്‍ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദ് ജില്ലയിലെ സിറിഗുഫ്‌വാര, അഷ്മഖാം, പഹല്‍ഗാം, സലര്‍ തുടങ്ങിയ മേഖലകളില്‍ അമര്‍നാഥ് യാത്രയ്‌ക്കെതിരേ പോസ്റ്ററുകളും ലഘുലേഖകളും അജ്ഞാതര്‍ വിതരണം ചെയ്തിരുന്നു. നമ്പര്‍ പ്ലേറ്റുകളില്ലാത്ത ബൈക്കുകൡലും സ്‌കൂട്ടറുകളിലുമെത്തിയാണ് ഇവ വിതരണം ചെയ്തത്.
വര്‍ഗീയ ശക്തികളും ഇന്ത്യന്‍ ഏജന്‍സികളുമാണ് ഇതിനു പിറകിലെന്നും തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. ഈ ദുഷ്പ്രചാരണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ ഇന്ത്യന്‍ പൗരന്‍മാര്‍ക്കോ തങ്ങള്‍ എതിരല്ല.
ഞങ്ങള്‍ ആവശ്യപ്പെടുന്നത് ജനങ്ങള്‍ ഇവിടെ വരണമെന്നും തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടം നേരിട്ടു കാണണമെന്നുമാണ്. അതിലൂടെ കശ്മീരില്‍ തോല്‍ക്കുന്ന യുദ്ധത്തിലാണ് തങ്ങള്‍ പങ്കാളികളാവുന്നതെന്നു തങ്ങളുടെ നേതൃത്വത്തോട് പറയാന്‍ അവര്‍ക്കു കഴിയും. മേഖലയിലെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളികളായ യുവാക്കള്‍ അമര്‍നാഥ് യാത്രയ്‌ക്കെതിരെയാണെന്നതുപോലുള്ള പ്രചാരണങ്ങള്‍ നടത്തുന്നവരെ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക