|    Aug 19 Sat, 2017 3:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 7th August 2017 | Posted By: fsq

 

അനന്ത്‌നാഗ്: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിലാല്‍ അഹമ്മദ് റെഷി, ഐസാജ് വാഗെ, സഹൂര്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ നാലു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കിയത് ഇവരാണെന്നു പോലിസ് ഐജി പി മുനീര്‍ ഖാന്‍ പറഞ്ഞു.ജൂലൈ 10ന് നടന്ന ആക്രമണത്തില്‍ എട്ടു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ നാലു ലശ്കര്‍ പ്രവര്‍ത്തകര്‍ക്ക് വാഹനവും താമസസൗകര്യവും ഒരുക്കിയത് ഇവരായിരുന്നു. ആക്രമണം നടത്തിയ രണ്ടുപേരെ തിരിച്ചറിഞ്ഞു. പാകിസ്താന്‍ പൗരന്‍ അബൂ ഇസ്മായില്‍, യവാര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. അബൂ ഇസ്മായിലിന്റെ നേതൃത്വത്തില്‍ ജൂലൈ ഒമ്പതിന് ആക്രമണം നടത്താനുള്ള ശ്രമം കനത്ത സുരക്ഷയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.ആക്രമണത്തില്‍ പങ്കാളികളായ മറ്റു രണ്ട് പാക് പൗരന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക