|    Jan 24 Tue, 2017 2:41 am

അമരീന്ദര്‍ സിങിന്റെ മകന് വീണ്ടും ഇഡി നോട്ടീസ്

Published : 13th July 2016 | Posted By: SMR

ചണ്ഡീഗഡ്: വിദേശനാണയ വിനിമയചട്ടം ലംഘിച്ചതിനും അനധികൃത സ്വത്ത് കൈവശം വച്ചതിനുമെതിരേ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ രണീന്ദറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസയച്ചു. ആരോഗ്യ കാരണങ്ങളാല്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം രണീന്ദറിനെതിരേ രണ്ടാംതവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പണം നിക്ഷേപിച്ചുവെന്നും ട്രസ്റ്റ് രൂപീകരിച്ച് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയെന്നുമാണ് രണീന്ദറിനെതിരേയുള്ള ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക