|    Jan 25 Wed, 2017 5:09 am
FLASH NEWS

അമരവിള ഇടചെക്ക്‌പോസ്റ്റുകള്‍ വഴി നികുതി വെട്ടിച്ച് ലോറികള്‍; സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികള്‍

Published : 4th July 2016 | Posted By: SMR

പാറശാല: അമരവിളക്ക് സമീപമുള്ള നാലോളം ഇടചെക്ക് പോസ്റ്റുകള്‍ വഴി നികുതി വെട്ടിച്ച് ലോറികള്‍ കടന്ന് പോകുന്നത് സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികള്‍. ലോഡുമായെത്തുന്ന ഭാരമുള്ള വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള പ്രധാന ചെക്ക് പോസ്റ്റുകള്‍ വഴിമാത്രമേ കടത്തിവിടാവു എന്നിരിക്കെ നികുതി വെട്ടിച്ചു ടണ്‍കണക്കിന് ലോഡുമായെത്തുന്ന ലോറികള്‍ അടക്കം അതിര്‍ത്തി കടക്കുന്നുണ്ട്.
രാത്രി പത്തുമുതല്‍ ഒന്നരവരെ സംയോജിത ചെക്ക് പോസ്റ്റായ അമരവിളയിലൂടെ കടന്നുപോവുന്നത് പത്തില്‍ താഴെ മാത്രമാണ്. ഇതേ സമയം ദേശീയ പാതയിലൂടെ ഉദിയന്‍ കുളങ്ങരയിലെത്തി പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പിന്നിട്ട് പിരായുംമൂട്, അമരവിള പാലക്കടവ് ചെക്കുപോസ്റ്റുകള്‍ വഴിയാണ് കടക്കുന്നത്.
അമ്പതിലധികം ലോറികളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വാഹനത്തിന്റെ ഭാരശേഷിക്ക് അധികമുള്ള ടണ്ണൊന്നു രണ്ടായിരം രൂപയാണു പിഴത്തുക. സംസ്ഥാന അതിര്‍ത്തിയായ അമരവിള, പൂവാര്‍ ആറ്റുപുറം ചെക്കുപോസ്റ്റുകളില്‍ മാത്രമാണു മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന സംവിധാനങ്ങളുള്ളൂ. ഭാരമുള്ള വാഹനങ്ങള്‍ ഇടചെക്ക് പോസ്റ്റിലൂടെ കടത്തിവിടാന്‍ പാടില്ലെന്നു ധനവകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇവിടെ കൈക്കൂലിവാങ്ങി നിര്‍ബാധം കടത്തിവിടന്നെന്ന് ആരോപണമുണ്ട്. പിരായുംമൂട് മാവിളക്കടവ് അമരവിളക്ക് സമീപമുള്ള ബെയില്‍ ഫാക്‌റിക്ക് അടുത്തുള്ള ചെക്ക്‌പോസ്റ്റ് പാലക്കടവ് എന്നീ ചെക്കുപോസ്റ്റുകള്‍ വഴിയാണ് ചട്ടലംഘനങ്ങള്‍ വ്യാപകമായി നടക്കുന്നത്.
പീരായുംമൂട് ചെക്ക് പോസ്റ്റിലൂടെ നികുതി വെട്ടിച്ച് അധിക ലോഡുമായെത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രദേശവാസികളായ ചിലരുടെ നേതൃത്വത്തില്‍ സംഘങ്ങള്‍ വരെയുണ്ട്. ഇവരാണ് കടത്തിനു തുക കൈപ്പറ്റി ജീവനക്കാര്‍ക്ക് എത്തിക്കുന്നത്. രാത്രി പത്ത് മണിമുതല്‍ വെളുപ്പിന് അഞ്ചുമണിവരെയാണ് കടത്തിവിടുന്നതിനുള്ള സമയം. അഞ്ചു മുതല്‍ രണ്ടായിരം രൂപവരെയാണ് അധിക ലോഡുമായെത്തുന്ന വാഹനങ്ങളില്‍ നിന്നും ഇടനിലക്കാര്‍ ഈടാക്കുന്നത്. ജീവനക്കാര്‍ക്ക് ചെക്ക്‌പോസ്റ്റിലെ ജോലി കാലാവധി ആറുമാസം മാത്രമായതിനാല്‍ പരമാവധി തുക കൈമടക്ക് വാങ്ങി കടത്തിവിടുകയാണ് അവരുടെ കീഴ് വഴക്കം. പ്രധാന ചെക്കുപോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധനകളുണ്ടെങ്കിലും ഇടസ്ഥലങ്ങളില്‍ ഇവയില്ലാത്തതും ജീവനക്കാര്‍ക്ക് ചാകരയാകുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക