|    Nov 14 Wed, 2018 6:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിമന്യൂ വധം: പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിമന്യൂ വധക്കേസിലെ രണ്ടാം പ്രതി ബിലാല്‍ സജി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി. കേസ് ഡയറി പരിശോധിക്കാതെ ഹരജിയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കുകയാണെന്നും പ്രതിയെ പുറംലോകം കാണിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്നും സര്‍ക്കാര്‍ വാദമുന്നയിച്ചു. തുടര്‍ന്നാണ് കേസ് ഡയറി പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കൂയെന്നു കോടതി വ്യക്തമാക്കിയത്. പഞ്ചവല്‍സര എല്‍എല്‍ ബി വിദ്യാര്‍ഥിയാണ് ബിലാല്‍. ജൂലൈ രണ്ടു മുതല്‍ ബിലാല്‍ കസ്റ്റഡിയിലാണ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആഗസ്ത് എട്ടിന് ആരംഭിക്കും. പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിലാല്‍ നല്‍കിയ ഹരജി ആഗസ്ത് നാലിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്താണു ബിലാല്‍ ഹരജി നല്‍കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss