|    Nov 17 Sat, 2018 9:14 pm
FLASH NEWS

അഭിമന്യു വധം: വടകരക്കാര്‍ പകരം ചോദിക്കണമെന്ന ആഹ്വാനവുമായി സിപിഎം നേതാവ്

Published : 2nd August 2018 | Posted By: kasim kzm

വടകര: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ചോരക്ക് പകരം ചോദിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വം വടകരക്കാര്‍ക്കാണെന്ന ആഹ്വാനവുമായി സിപിഎം നേതാവ്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണനാണ് ഇന്നലെ വൈകീട്ട് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മൊയ്യാരത്ത് ശങ്കരന്‍ പഠന കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിച്ചത്.
പോപുലര്‍ ഫ്രണ്ട് രൂപം കൊണ്ടത് വടകരയില്‍ നിന്നാണെന്നും അതിനാല്‍ മഹാരാജാസ് കൊലക്ക് പകരം വീട്ടാന്‍ വടകരക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ മോചനം ഇസ്‌ലാമിക പോരാട്ടത്തിലൂടെയെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്ന സിമിയുടെ മറ്റൊരു രൂപമാണ് പോപുലര്‍ ഫ്രണ്ട്.
അതിന്റെ രൂപീകൃത സമയങ്ങളില്‍ വടകരയില്‍ നിന്നാണ് പല രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടന്നത്. ഇസ്‌ലാമിന്റെ പേരില്‍ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ അഭിമന്യുവിന്റെ കൊലയാളികളായവരോട് കണക്ക് തീര്‍ക്കാന്‍ വടകരക്കാര്‍ക്ക് പലവിധ ഉത്തരവാദിത്വമുണ്ടെന്നും കുഞ്ഞിക്കണ്ണന്‍ എടുത്ത് പറഞ്ഞു. റമദാന്‍ സമയങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഹോട്ടലുകള്‍, തിയേറ്ററുകള്‍ എന്നിവ അടപ്പിച്ച സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
കേരളത്തില്‍ സദാചാര പോലിസ് ചമഞ്ഞ് ഹിന്ദുവായ യുവാക്കള്‍ക്കെതിരെ കൊലക്കത്തിയുമായി നടക്കുന്നവരാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. സിഗരറ്റ് ബോംബിന്റെ ഉറവിടം വില്യാപ്പള്ളിയില്‍ നിന്നാണ്, തുടങ്ങിയ വിഷയങ്ങളും കുഞ്ഞിക്കണ്ണന്‍ പ്രസംഗത്തിലുടനീളം ആവര്‍ത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss