|    Aug 22 Wed, 2018 11:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിമന്യു വധം: പരീക്ഷ എഴുതാന്‍ അനുമതി തേടി ഹരജി; വിശദീകരണം തേടി

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതി കോട്ടയം പത്തനാട് സ്വദേശി ബിലാല്‍ സജി എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി തേടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ജൂലൈ 2 മുതല്‍ ബിലാല്‍ കസ്റ്റഡിയിലാണ്.
ചൂണ്ടിയില്‍ ഭാരത് മാതാ സ്‌കൂള്‍ ഒാഫ് ലീഗല്‍ സ്റ്റഡീസിലെ പഞ്ചവത്സര എല്‍എല്‍ബി വിദ്യാര്‍ഥിയാണ് ബിലാല്‍. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആഗസ്ത് 8ന് ആരംഭിക്കും. പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിലാല്‍ നല്‍കിയ ഹരജി ആഗസ്ത് 4ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബിലാല്‍ ഹരജി നല്‍കിയത്.  അതേസമയം കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നെട്ടൂര്‍ സ്വദേശി റജീബാണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ റജീബിനെ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കേസില്‍ 16 പേര്‍ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിനായില്ല. നിര്‍ണായക തെളിവായ ആയുധങ്ങളും കണ്ടെടുക്കാനായിട്ടില്ല. അറസ്റ്റിലായവരില്‍ മുഹമ്മദ്, പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിലൊരാളായിരിക്കും കുത്തിയതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.  ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കാന്‍ അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.അഭിമന്യുവിനൊപ്പം കുത്തേറ്റ കോളജ് വിദ്യാര്‍ഥികളായ അര്‍ജുന്‍, വിനീത്, ആക്രമണത്തിനിരയായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും തിരിച്ചറിയാല്‍ പരേഡിനായി നിയോഗിക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss