|    Aug 15 Wed, 2018 12:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഭിമന്യു കൊലപാതകം; എസ്എഫ്‌ഐ പിടിച്ചുവാങ്ങിയത് : കെ സുധാകരന്‍

Published : 10th August 2018 | Posted By: kasim kzm

കണ്ണൂര്‍: അഭിമന്യുവിന്റേത് എസ്എഫ്‌ഐ പിടിച്ചുവാങ്ങിയ കൊലപാതകമാണെന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവും മുന്‍ എംപിയുമായ കെ സുധാകരന്‍. എടയന്നൂര്‍ ശുഹൈബ് വധക്കേസ് ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് കാംപസില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സ്വാതന്ത്ര്യം നല്‍കാത്ത എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ഏകാധിപത്യ പ്രവര്‍ണതയ്‌ക്കെതിരേ ഉയര്‍ന്നുവന്ന വികാരത്തിന്റെ രക്തസാക്ഷിയാണ് അഭിമന്യു. അഭിമന്യു മരിച്ചതില്‍ ദുഃഖമുണ്ട്. ഏതു കൊലപാതകവും ദുഃഖകരമാണ്. ആര് കൊല്ലപ്പെട്ടാലും ദുഃഖിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സും യുഡിഎഫും. എല്ലാവിധ കൊലപാതകത്തെയും അപലപിക്കുന്നു. പക്ഷേ, അഭിമന്യുവിന്റെ കൊലപാതകം എസ്എഫ്‌ഐ പിടിച്ചുവാങ്ങിയതാണ്. മഹാരാജാസ് കോളജിലെ രാഷ്ട്രീയ സാഹചര്യമറിയുന്ന എല്ലാവര്‍ക്കും ഇതറിയാം. മഹാരാജാസ് മുമ്പ് കെഎസ്‌യുവിന്റെ തട്ടകമായിരുന്നു. ഇടതുപക്ഷത്തിനു മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയായിരുന്നു. ഇന്നവിടെ കെഎസ്‌യുവിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ. ഏത് വിദ്യാര്‍ഥി പ്രസ്ഥാനം വന്നാലും അവരെ അടിക്കുകയും വെട്ടുകയും നിരന്തരം പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് 48 മണിക്കൂര്‍ നിരാഹാര സമരമാണ് പ്രഖ്യാപിച്ചതെങ്കിലും ഇരിട്ടി ദുരിത മേഖലകളില്‍ ആശ്വാസ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss