|    Dec 13 Thu, 2018 11:47 pm
FLASH NEWS
Home   >  Kerala   >  

അഭിമന്യുവിന്റെ കൊല: പാര്‍ട്ടിയിലെ ചിലര്‍ക്ക് പങ്കെന്ന് സിപിഎം എംഎല്‍എയുടെ ഭാര്യയുടെ എഫ്ബി പോസ്റ്റ്

Published : 11th July 2018 | Posted By: sruthi srt

കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎം എംഎല്‍എയുടെ ഭാര്യയുടെ പോസ്റ്റ്.ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസി എന്‍ പി യുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.


പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് ഒരു ഫോണ്‍ കോള്‍ ….
ഇത് എംഎല്‍എ
ജോണ്‍ ഫെര്‍ണ്ണാണ്ടസ്സിന്റെ ഭാര്യ സഖാവ് ജെസ്സി യല്ലെ?
അതെ …
ആരാണ്?
ഞാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്
നമ്മള്‍ ഇതിന് മുമ്പും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട് …
പേര്?
ഞാന്‍ ചോദിച്ചു.
അദ്ദേഹം പേരു പറഞ്ഞു …
ഓ.. എനിക്കറിയാം…
ഔദ്യോഗിക കാര്യങ്ങളില്‍ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടദ്ദേഹം..
അതെല്ലാം ഓര്‍മ്മയില്‍ ഓടിയെത്തി…
ഞാനത് സൂചിപ്പിച്ചു ..
എന്താ സാറെ വിളിച്ചത്? ഞാന്‍ ചോദിച്ചു…
എനിക്ക് ഒരു സഹായം ആവശ്യമുണ്ട്…
എന്താണാവോ?
വ്യക്തി പരമായ സഹായമല്ല …
സമൂഹത്തിന് മൊത്തമായ ആവശ്യമാണ്…
സഖാവ് ജോണ്‍ ഫെര്‍ണ്ണാണ്ടസ്സിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമായ കാര്യമാണ്…
രോഷാകുലനാണ് അദ്ദേഹം ..”
എന്താണാവോ?
നമ്മള്‍ വര്‍ഗ്ഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ?
അതെ…
വര്‍ഗ്ഗീയ വാദം തുലയട്ടെ… ക്യാമ്പെയിനില്‍ ഞാനും പോയി സഖാവെ…
പക്ഷെ …
പശ്ചിമകൊച്ചിയില്‍ നടക്കുന്ന വര്‍ഗ്ഗിയ പ്രീണനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോണ്‍ ഫെര്‍ണ്ണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല?
കാര്യം എന്താണെന്ന് പറയൂ സാറെ എന്നായി ഞാന്‍….
കൊച്ചിയിലെ അമരാവതി ഗവണ്മേന്റ് യു.പി. സ്‌കൂളിന്റെ സ്ഥലം ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ കൈയേറി ഗേറ്റും, ബോര്‍ഡും വച്ചു… ഇവിടത്തെ സി.പി.എം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു . വേണ്ട പെട്ടവരോടെല്ലാം ഞങ്ങള്‍ പറഞ്ഞു.
കൗണ്‍സിലര്‍മാര്‍.. മൗനാനുവാദം കൊടുത്തിരിക്കുന്നു… ആരും അനങ്ങുന്നില്ല … എന്തേ ഈ ഹിന്ദു വര്‍ഗിയ വാദികളെ പേടിയാണോ സി.പി. എം നേതൃത്വത്തിന്? കൊച്ചിയിലെ കണ്ണായ സ്ഥലം ഇവര്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഒത്താശ ചെയ്തവരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ ചെന്ന് വീണീട്ടുണ്ട് സഖാവെ…. അതാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നത് … ഫോര്‍ട്ട് കൊച്ചി ലോക്കല്‍ കമ്മിറ്റി സെക്ര.ട്ടറിയുടെ നിശബ്ദത … എന്തൊക്കെയോ കളികള്‍ നടന്നതിന്റെ ലക്ഷണമാണ് …
രോഷം തിളക്കുകയാണ്….
ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല.. ഞാന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എനിക്കറിയാം… അദ്ദേഹം അങ്ങനെയൊന്നിനും കൂട്ട് നില്ക്കില്ല: ഞാന്‍ പറഞ്ഞു..
പിന്നേയും അദ്ദേഹം തുടരുകയാണ്..
സഖാവിനിയോ:
SDPIയെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരാണ്
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഇവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട് …
ഇങ്ങനെ നുഴഞ്ഞ് കയറിയവര്‍…. ഇവരൊക്കെയാണ്: പേരുകള്‍ അദ്ദേഹം പറഞ്ഞു…
(ആ പേരുകള്‍ ഞാന്‍ ഇവിടെ തല്കാലം പറയുന്നില്ല)
ഇവരുടെ എല്ലാ വിധ വളര്‍ച്ചക്കും ഇവര്‍ സഹായിക്കുമത്രെ …..
സാമ്പത്തികമായുള്ള സഹായം ..
ലക്ഷങ്ങളുടെ കണക്ക് …
ഞാന്‍ ഞെട്ടി…..
പകല്‍ ഇവര്‍ CPM, Congress:
രാത്രി ഇവര്‍ SDPI
പിന്നെ ചിലര്‍ RSS …
അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ… ഇവരാണ് ….
തോപ്പും പടിയില്‍ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാര്‍ട്ടി അന്വേഷിക്കണം …
ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്:
സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം:
ചില കൊടുക്കല്‍ വാങ്ങലുകള്‍…
ഇത് നിര്‍ത്തിക്കാന്‍ ഇവരുടെ ഓശാരം പറ്റാത്ത സ: ജോണ്‍ ഫെര്‍ണ്ണാണ്ടസ്സ് മുന്‍കൈ എടുക്കണം….
ഫോര്‍ട്ട് കൊച്ചി അമരാവതി സ്‌കൂളിന്നെ സ്ഥലം സ്‌കൂളിന് തന്നെ കിട്ടണം.. പൊതുമുതല്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ കൂട്ട് നില്‍ക്കരുത്… പൊതുമുതല്‍ സംരക്ഷിക്കാന്‍…. കേരളത്തിലെ മുഴുവന്‍ MLA ആയ ജോണ്‍ ഫെര്‍ണ്ണാണ്ടസ്സും CPIM  ഉം മുന്‍കൈ എടുക്കണം:.
ഒരു ഗമണ്ടന്‍ മഴ പെയ്‌തൊഴിഞ്ഞ പോലെ …
ശരി സര്‍… ഞാന്‍ പറയാം…
നടപടി ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാം …
ചുരുക്കം…
2001 മുതല്‍.. മട്ടാഞ്ചേരി AEO ഓഫീസ് കയറിയിറങ്ങുന്ന എനിക്കറിയാം …
ഫോര്‍ട്ട് കൊച്ചി അമരാവതി ഗവണ്മേന്റ് സ്‌കൂള്‍ ഗ്രൗണ്ട്… കുട്ടികളുടേതാണ്.. പൊതു മുതലാണ് …
ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ക്ക് ഖോഖോ വിളിക്കാന്‍ വിട്ടു കൊടുക്കേണ്ട സ്ഥലമല്ല …..
മുഖ്യ ധാരാ രാഷ്ട്രിയ പാര്‍ട്ടികളും, സാംസ്‌കാരിക സംഘടനകളും ഈ കൈയേറ്റത്തിന്നെതിരെ രംഗത്ത് വരണം …
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ ഈ ആവലാതി പൊതു സമൂഹത്തിന്റെ ആവലാതിയാണ് … ഇടപെടല്‍ അനിവാര്യം…
ഉറപ്പായും… ഉണ്ടാവണം…. ഉണ്ടാവുക തന്നെ വേണം..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss