|    Jun 27 Tue, 2017 7:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിഭാഷക- മാധ്യമ പ്രശ്‌നപരിഹാര ശ്രമം തുടരും: ‘ നിയമമന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി എ കെ ബാലന്‍. അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ഉത്തരവിറക്കി പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. പ്രശ്‌നങ്ങള്‍ ഇനിയും തുടര്‍ന്നുപോവാന്‍ പറ്റില്ല. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്തുള്ള സമീപനമാവും സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നുണ്ടാവുക. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അപമാനകരമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രശ്‌നപരിഹാരത്തിന് സ്ഥിരംസമിതി വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക