|    Aug 17 Thu, 2017 11:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഭിഭാഷക-മാധ്യമപ്രശ്‌നം: പ്രത്യേക സമിതി യോഗം നാളെ കൊച്ചിയില്‍

Published : 3rd August 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളില്‍ അപ്രഖ്യാപിത വിലക്ക് തുടരവെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം നാളെ രാവിലെ കൊച്ചിയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പ്രത്യേക സ്ഥിരംസമിതി രൂപീകരിക്കാന്‍ തീരുമാനമായത്.
അഭിഭാഷകര്‍ സാമൂഹികമാധ്യമങ്ങളിലടക്കം ഭീഷണി തുടരുന്ന സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ അധ്യക്ഷതയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന യോഗത്തിലുള്ള ഉറപ്പ് കണക്കിലെടുത്ത് വാര്‍ത്താശേഖരണത്തിനായി പോവാമെന്ന തീരുമാനത്തിലാണു കോടതി ലേഖകര്‍. ജൂലൈ 19 മുതല്‍ ഹൈക്കോടതിയില്‍ നിന്നുള്ള സുപ്രധാനമായ പല വാര്‍ത്തകളും നിലച്ചിരിക്കുകയാണ്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ പോലിസ് തടഞ്ഞതു വിവാദമായതോടെ കോടതിനടപടികള്‍ റിപോര്‍ട്ട് ചെയ്യാന്‍ വിലക്കില്ലെന്നു ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളിലും  പ്രവേശനം നല്‍കുന്ന കാര്യം അതത് ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ലേഖകരുടെ സുരക്ഷയെക്കുറിച്ച്  വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണു മാധ്യമപ്രവര്‍ത്തകര്‍  ഹൈക്കോടതിക്കുള്ളില്‍ കയറാതിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക