|    Jul 21 Sat, 2018 1:07 pm
FLASH NEWS

അഭിഭാഷക ഗുണ്ടായിസത്തിനെതിരേ കോടതിക്കു മുന്നില്‍ പ്രതിഷേധം

Published : 29th September 2017 | Posted By: fsq

 

തൃശൂര്‍: അഭിഭാഷക ഗുണ്ടായിസത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി കക്കായ് മനുഷ്യാവകാശ സംഘടനയുടെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ ജില്ലാ കോടതിക്കു മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടത്തി. കാറിന്റെ ഹോണടിച്ചതിന്റെ പേരില്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ എഞ്ചിനീയര്‍ ഗിരീഷ് കുമാറിനെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കൈ തല്ലിയോടിക്കുകയും ചെയ്ത കേസിലെ പ്രതി അഡ്വ.വി ആര്‍ ജ്യോതിഷിന്റെ ബിരുദം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കക്കായ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആന്റണി ചിറ്റാട്ടുകര, മുരുകന്‍ വെട്ടിയാട്ടില്‍, ജോണി വര്‍ഗീസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss