|    Jan 22 Sun, 2017 9:44 pm
FLASH NEWS

അഭിഭാഷകര്‍ സാമൂഹികപ്രതിബദ്ധതഉള്ളവരാവണം: ജസ്റ്റിസ് പി വി ആശ

Published : 18th July 2016 | Posted By: SMR

കൊച്ചി: അഭിഭാഷകര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാവണമെന്ന് ജസ്റ്റിസ് പി വി ആശ. കേരള ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച എന്റോള്‍മെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഭിഭാഷകവൃത്തിയുടെ മഹാത്മ്യം ഉള്‍ക്കൊണ്ട് കോടതിയിലെ ഒരു ഉദ്യോഗസ്ഥനെപ്പോലെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കടമയുണ്ട്. ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം അഭിഭാഷകര്‍ തുടര്‍ച്ചയായി അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും ജസ്റ്റിസ് പി വി ആശ പറഞ്ഞു.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 162 പേര്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. മുന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് സിങ് ചെറിയാന്റെ മകള്‍ മിമിത, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്റ മകള്‍ ലയ എന്നിവരും എന്റോള്‍ ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബാര്‍ കൗ ണ്‍സില്‍ കേരള ചെയര്‍മാന്‍ ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. എന്റോള്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, അജിതന്‍ നമ്പൂതിരി, രാമന്‍കുട്ടി, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക