|    Jul 27 Thu, 2017 8:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഭിഭാഷകര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: എ കെ ബാലന്‍

Published : 17th October 2016 | Posted By: SMR

കോഴിക്കോട്: അഭിഭാഷകര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍. മാധ്യമപ്രവര്‍ത്തകരോടുള്ള അഭിഭാഷകരുടെ ഇപ്പോഴത്തെ സമീപനം ഒരു ദിവസംകൊണ്ട് നിയന്ത്രിക്കാവുന്നതാണ്. കോടതി വളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ അത് തീര്‍പ്പാക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യമൊരുക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഒരു പഞ്ചായത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് കഴിയും. നിയമനിര്‍മാണ സഭയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ പരിഹരിക്കാം. കോടതിവളപ്പിലെ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവകരമാണ്.
തെറ്റു ചെയ്യാത്തവരായി ഗര്‍ഭസ്ഥ ശിശുവും മൃതദേഹവും പിന്നെ ഉമ്മന്‍ചാണ്ടിയും മാത്രമാണ് ഉള്ളതെന്ന് മന്ത്രി പരിഹസിച്ചു. ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക