|    May 24 Thu, 2018 12:00 pm
Home   >  Todays Paper  >  Page 4  >  

അഭിഭാഷകര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു

Published : 1st November 2016 | Posted By: SMR

കൊച്ചി:  കേരളത്തിലെ കോടതികളില്‍ മധ്യമ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള ഘടകവും കേരള ടെലിവിഷന്‍ ഫെഡറേഷനും  സുപ്രീംകോടതി ജസ്റ്റിസിനയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
കേരള ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ കൊച്ചിയിലെ പൊതുനിരത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നീതിന്യായ നടപടിയുടെ സുതാര്യത നിലനിര്‍ത്താനുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഞങ്ങളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ഇക്കാര്യമുന്നയിച്ച് ഡല്‍ഹിയില്‍ താങ്കളുമായി നടത്തിയ കൂടിക്കാഴ്ച ഓര്‍ക്കുമല്ലോ.
ഭരണഘടന ഉറപ്പ്‌നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല; കോടതികളില്‍ തങ്ങളുടെ വാദം ബോധിപ്പിക്കുകയെന്ന സ്വാഭാവിക നീതിയും ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കൊന്നാകെ നിഷേധിക്കപ്പെടുകയാണ്.
നിയമത്തിനുവേണ്ടി നിലകൊള്ളേണ്ടവര്‍ കോടതിപരിസരങ്ങളില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണ്. ജഡ്ജിമാരുടെ പിഎസ് ഓഫിസുകളില്‍ ഞങ്ങള്‍ക്ക് പ്രവേശനമില്ല. ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പിഎസ്/ പിഎമാരില്‍നിന്നു കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കാനാണു ചേംബറുകളോട് ചേര്‍ന്നുള്ള പിഎസ് ഓഫിസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നത്. ഹൈക്കോടതിയിലെ മീഡിയാറൂം അടഞ്ഞുകിടക്കുന്നു.  മാധ്യമപ്രവര്‍ത്തനത്തിനുള്ള അവകാശവും വായനക്കാരന്റെഅറിയാനുള്ള അവകാശവും തടസ്സപ്പെടുത്തുന്ന  ഒരുകൂട്ടം അഭിഭാഷകര്‍ക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു സാഹചര്യമൊരുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും സദ്ബുദ്ധി ഉപദേശിക്കണമെന്ന് ഈ തുറന്ന കത്തിലൂടെ ഞങ്ങള്‍ താങ്കളോട് അഭ്യര്‍ഥിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss