|    Dec 16 Sat, 2017 4:44 pm
FLASH NEWS
Home   >  Kerala   >  

അഭിഭാഷകര്‍ തെരുവുനായകളെപ്പോലെ അക്രമം നടത്തുന്നു:സെബാസ്റ്റിയന്‍ പോള്‍

Published : 20th October 2016 | Posted By: mi.ptk

sebastian-paul

തൃശൂര്‍: കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരെ വീണ്ടും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കേരളത്തില്‍ യാതൊരു വിശദീകരണവുമില്ലാതെ ആക്രമണം നടത്തുന്നത് രണ്ട് വിഭാഗമാണ്. അതില്‍ ഒന്ന് തെരുവുനായകളും മറ്റൊന്ന് അഭിഭാഷകരുമാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. തൃശ്ശൂരില്‍ നടന്ന മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സെബാസ്റ്റ്യന്‍ പോള്‍ അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.
യാതൊരു വിശദീകരണത്തിനും ഇടനല്‍കാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായകള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാല്‍, തെരുവുനായകള്‍ക്ക് ചികിത്സയുണ്ട്. വന്ധ്യംകരണമാണ് അവയ്ക്കുള്ള ചികിത്സ. ചിലയിടങ്ങളില്‍ ആക്രമണകാരികളായ തെരുവുനായകളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍ ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്‍ പോളിനെ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക