|    May 24 Wed, 2017 7:28 pm
FLASH NEWS

അഭിഭാഷകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്

Published : 23rd July 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അഭിഭാഷകരുടെ സമരാഭാസത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ്‍ രംഗത്ത്. പ്രശ്‌നങ്ങളുടെയെല്ലാം കാരണം പെണ്ണുകേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാനും കാമറകളില്‍ നിന്ന് ഒളിപ്പിച്ചു നിര്‍ത്താനും കഴിയാതെ പോയതാണ്. ഈ കഴിവുകേട് മറച്ചുപിടിക്കാനാണ് അഭിഭാഷകര്‍ തെരുവില്‍ പേക്കൂത്തു നടത്തിയതെന്നും സംഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
താന്‍ പവിത്രമെന്നു കരുതുന്ന വെള്ള ഉടുപ്പും വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും ധരിച്ച് നടുറോഡില്‍ ഇറങ്ങിയ ചില അഭിഭാഷകര്‍ ആരെയും വെല്ലുന്ന അസഭ്യവര്‍ഷമാണു നടത്തിയതെന്നും പോസ്റ്റില്‍ പറയുന്നു.
ഹൈക്കോടതി അഭിഭാഷകരില്‍ വെറും പത്തുശതമാനം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പേക്കൂത്തു നടത്തുന്നത്. ബാക്കിയുള്ളവ ര്‍ ഈ വിഷയത്തില്‍ നിശ്ശബ്ദരാണ്.
എന്തിന്റെ പേരിലായാലും ഇത്തരത്തിലുള്ള നാണംകെട്ടതും നെറികെട്ടതുമായ വേഷംകെട്ടുന്ന അഭിഭാഷകക്കൂട്ടത്തില്‍ താന്‍ ഉണ്ടാവില്ലെന്നും കോടതിയില്‍ കക്ഷിയുടെ കേസ് വിളിക്കുമ്പോള്‍ താനുണ്ടാവുമെന്നും സംഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day