|    Mar 25 Sat, 2017 9:16 pm
FLASH NEWS

അഭിഭാഷകര്‍ക്കെതിരേ അസോസിയേഷന്‍

Published : 23rd July 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടെടുത്ത പ്രമുഖ അഭിഭാഷകര്‍ക്കെതിരേ അച്ചടക്കനടപടിക്ക് അഭിഭാഷക അസോസിയേഷന്റെ നീക്കം. അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, ജയശങ്കര്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, നന്ദഗോപാല്‍, സംഗീത ലക്ഷ്മണ തുടങ്ങി ആറുപേര്‍ക്കാണു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുക. അസോസിയേഷന്‍ നടപടിക്കു നീക്കം തുടങ്ങിയതോടെ, അഭിഭാഷകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി.
സുപ്രിംകോടതിയും ഹൈക്കോടതിയും ഇടപെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് അംഗങ്ങള്‍ക്കെതിരേ അച്ചടക്കനടപടികളുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ മുന്നോട്ടുപോവുന്നത്. യുവതിയെ കടന്നുപിടിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ പിന്തുണച്ച് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു.
ഇതിനു വിരുദ്ധമായി മാധ്യമങ്ങളോടു സംസാരിച്ചുവെന്ന കുറ്റം ചുമത്തിയാണ് ആറ് അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. അച്ചടക്കനടപടിയുമായി അസോസിയേഷന്‍ മുന്നോട്ടു പോയാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അഭിഭാഷക വൃത്തിയുമായി മുന്നോട്ടുപോവുമെന്നും ഡോ. സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു. നടുറോഡില്‍ യുവതിയെ ശല്യംചെയ്തവരെ സംരക്ഷിക്കാന്‍വേണ്ടി അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കാന്‍ അസോസിയേഷന് കഴിയില്ലെന്ന് അഡ്വ. ജയശങ്കര്‍ പ്രതികരിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക