|    Jun 28 Wed, 2017 2:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിഭാഷകരെ നിയന്ത്രിക്കണമെന്ന് യുവജനതാദള്‍

Published : 2nd October 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ കോടതിക്കുമുന്നില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് തടയുകയും ചെയ്ത സംഭവം ജുഡീഷ്യറിക്ക് അപമാനമാണെന്ന് യുവജനതാദള്‍ യു സംസ്ഥാനപ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. കേരള ഹൈക്കോടതി കേരളത്തിലെ നീതിനിര്‍വഹണത്തിലെ അവസാന വാക്കാണ്. അതിനു നേതൃത്വം നല്‍കുന്നത് ചീഫ് ജസ്റ്റിസാണ്.
പൗരന്മാര്‍ക്ക് നീതി ഉറപ്പു വരുത്തേണ്ട ഹൈക്കോടതിക്കുള്ളി അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സ്ഥാപിതമായ ഹൈക്കോടതിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കൈത്താങ്ങാവേണ്ട അഭിഭാഷകര്‍ നിയമത്തെ അപമാനിക്കുമ്പോള്‍ ബാര്‍ കൗണ്‍സില്‍ ഇവരെ അയോഗ്യരാക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം സലീം മടവൂര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക