|    May 1 Mon, 2017 4:05 am
FLASH NEWS

അഭിഭാഷകരുടെ വാദം പരിഹാസ്യമെന്ന് കെയുഡബ്ല്യുജെ

Published : 3rd November 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി വിശദമായി റിപോര്‍ട്ട്് ചെയ്യാത്തതുകൊണ്ടാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്ന ചില മുതിര്‍ന്ന അഭിഭാഷകരുടെ വാദം പരിഹാസ്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
ഹൈക്കോടതിയില്‍ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ട്. രജിസ്ട്രാറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടും മാധ്യമവിലക്ക് നീക്കാന്‍ ചില വക്കീലന്‍മാര്‍ തയാറായിില്ല.  മാധ്യമങ്ങളെ വിലക്കുന്നത് ഏതെങ്കിലും ഘത്തില്‍ അവസാനിപ്പിക്കാന്‍ അഭിഷകര്‍ തയ്യാറായിരുന്നെങ്കില്‍ വജ്രജൂബിലിക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തുമായിരുന്നു. അഭിഭാഷകര്‍ക്ക് ഇഷ്ടമുള്ള വാര്‍ത്തമാത്രം റിപോര്‍ട്ട്് ചെയ്താല്‍ മതിയെന്നാണോ അഭിഭാഷകര്‍ വാദിക്കുന്നത്. സ്വന്തം മുഖം ചീത്തയായതിന് ഇനിയും കണ്ണാടിയെ പഴിക്കരുത്. ആദ്യം സ്വയം തിരുത്തുക. എന്നിട്ട് മറ്റുള്ളവരെ തിരുത്താന്‍ നോക്കണമെന്നും പത്രപ്രവര്‍ത്തകയൂനിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day