|    Jan 18 Wed, 2017 3:43 pm
FLASH NEWS

അഭിഭാഷകരുടെ അക്രമം: എം കെ ദാമോദരന്‍ സ്‌പോണ്‍സര്‍ ചെയ്തത്- പി സി ജോര്‍ജ്

Published : 24th July 2016 | Posted By: SMR

കോട്ടയം: കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം അഡ്വ. എം കെ ദാമോദരന്‍ സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമെന്ന് പി സി ജോര്‍ജ് എംഎല്‍എ. വക്കീലന്‍മാരുടെ ഗുണ്ടാവിളയാട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ചയുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോവരുതായിരുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയുമായി മുഖ്യമന്ത്രി പോയത്. മാന്യന്‍മാരായ വക്കീലന്‍മാരും സാംസ്‌കാരികപ്രവര്‍ത്തകരും വക്കീലന്‍മാരുടെ ഗുണ്ടാവിളയാട്ടത്തിന് കൂട്ടുനിന്നിട്ടില്ല. എം കെ ദാമോരന് നിയമോപദേശകസ്ഥാനം നഷ്ടമായതിന്റെ മാനസിക വിഭ്രാന്തിയാണ് സംഭവത്തിനു പിന്നില്‍. കോടതി കോംപ്ലക്‌സില്‍ മദ്യക്കുപ്പി എവിടെനിന്നു വന്നെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടത്.
കോടതി ബഹിഷ്‌കരണം നിയമാനുസൃതമാണോയെന്ന് കേരള ചീഫ് ജസ്റ്റിസ് വ്യക്തമാക്കണമെന്നും പിസി ആവശ്യപ്പെട്ടു. സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ അഭിഭാഷകന്‍ മുമ്പ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവായിരുന്നു. അങ്ങിനെയാണ് ഗവ. പ്ലീഡറായത്. പാര്‍ട്ടിക്കാരുടെ പരാതിയെത്തുടര്‍ന്ന് പുറത്താക്കിയ ശേഷമാണ് ഇയാള്‍ മാണി ഗ്രൂപ്പില്‍ ചേര്‍ന്നത്. ഇത്തരക്കാര്‍ മാന്യന്‍മാരായ വക്കീലന്‍മാര്‍ക്ക് അപമാനമാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക