|    Nov 16 Fri, 2018 10:56 am
FLASH NEWS
Home   >  National   >  

അഭിഭാഷകന്‍ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു,ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;പരാതിയുമായി യുവതി

Published : 27th June 2017 | Posted By: mi.ptk

മുംബൈ: അഭിഭാഷകന്‍ തന്നെ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. താനെ കോടതിയിലെ അഭിഭാഷകയായ 39കാരിയാണ് സഹപ്രവര്‍ത്തകനായ അരുണ്‍ ജലി സാദ്ഗി (65) ക്കെതിരെ പരാതി നല്‍കിയത്. പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ തന്നെ പീഡിപ്പിക്കുകയും ഫെയ്‌സ്ബുക്കിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിയില്‍ പറയുന്നു. വഴങ്ങിയില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss