|    Jul 22 Sun, 2018 8:32 am
FLASH NEWS

അഭിഭാഷകന്റെ ക്വട്ടേഷന്‍ : മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന്

Published : 22nd September 2017 | Posted By: fsq

 

തൃശൂര്‍: കാറിന്റെ ഹോണടിച്ചതിന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്( കക്കായ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിഭാഷകനായ വി.ആര്‍. ജ്യോതിഷ് സാമ്പത്തിക തട്ടിപ്പു നടത്തിയതിനും തെളിവുകളുണ്ട്. പ്രതി സംസ്ഥാനത്ത് നിന്നും രക്ഷപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥന്‍ ഹിതേഷ് ശങ്കറിന്റെ സഹായത്തോടെയാണെന്നും ഇവര്‍ ആരോപിച്ചു. കുറ്റക്കാരെ പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, തൃശൂര്‍ ഐജി എന്നിവര്‍ക്ക് പരാതി നല്‍കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി നല്‍കുന്നതിനായുള്ള ഒപ്പുശേഖരണം ജില്ലാകോടതിക്കുമുന്നില്‍ നിന്നും ആരംഭിക്കും.  തൃശൂര്‍ ബാര്‍ അസോസിയേഷനില്‍ നിന്നും അഡ്വ. ജ്യോതിഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 28ന് രാവിലെ ജില്ലാ കോടതിക്ക് മുന്നില്‍ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍, ആന്‍ണി ചിറ്റാട്ടുകര, ജോണി വര്‍ഗീസ്, മുരുകന്‍ വെട്ടിയാട്ടില്‍,ഷിജോ വല്ലച്ചിറക്കാരന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss